ADVERTISEMENT

പാരിസ് ∙ ജാസിൽ ആഫ്രിക്കൻ ഈണങ്ങളും സാക്സൊഫോൺ താളമേളവുമായി ലോകത്തെ നൃത്തം ചെയ്യിപ്പിച്ച മനു ഡിബാങ്കൊ (86) കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം ആദ്യമാണു രോഗം സ്ഥിരീകരിച്ചത്. പാരിസിലെ ആശുപത്രിയിൽ ഇന്നലെ മരിച്ചു. 

ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ 1933 ൽ ജനിച്ച ഡിബാങ്കൊ 1950 കളിലാണു പാരിസിലേക്കു കുടിയേറിയത്. സാക്സൊഫോണിനോടായിരുന്നു ഏറ്റവുമിഷ്ടമെങ്കിലും പിയാനോയും ഓർഗനുമൊക്കെ മനോഹരമായി വായിച്ചിരുന്നു. സോൾ മകൂസ (1972) എന്ന പാട്ടിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി.

ഈ പാട്ടിന്റെ ഈരടികൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനു 2009 ൽ മൈക്കൽ ജാക്സനെതിരെ കേസു കൊടുത്തതു വലിയ വാർത്തയായിരുന്നു. സോൾ മകൂസ പാട്ട് പാട്ടുകാരനെക്കാൾ പ്രശസ്തമായതോടെ പകർപ്പവകാശം ഉപേക്ഷിച്ചും ഡിബാങ്കൊ മാതൃകയായി. 

English summary: COVID 19; Manu Dibango dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com