ADVERTISEMENT

ഒരാൾ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം രണ്ടായി. 133 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ 900. ഇന്നു മുതൽ 13 പ്രവിശ്യാ അതിർത്തികളും അടയ്ക്കും. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ ഉച്ച കഴിഞ്ഞ് 3 മുതൽ രാവിലെ 6 വരെയാക്കി.

മറ്റിടങ്ങളിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ. മക്ക ഹറം പള്ളിയുടെ പ്രധാന കവാടമൊഴികെയെല്ലാം അടച്ചു. കർഫ്യൂ ലംഘിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ 5 വർഷം തടവും 30 ലക്ഷം റിയാൽ (കോടിയിലേറെ രൂപ)  പിഴയും ശിക്ഷ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജി20 ഉച്ചകോടി ഇന്നു വിഡിയോ കോൺഫറൻസിങ് വഴി. ഇതുവരെ 29 പേർ സുഖം പ്രാപിച്ചു.

യുഎഇ: ആരോഗ്യ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 – 10 ലക്ഷം ദിർഹം പിഴയും (ഏകദേശം 41 ലക്ഷം – 2 കോടി രൂപ) തടവുശിക്ഷയും. ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി.

വീട്ടിലിരിക്കാനുള്ള ഉച്ചഭാഷിണി നിർദേശം മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ. പൊതു മാർക്കറ്റുകൾ അടച്ചു. സൂപ്പർമാർക്കറ്റും ഫാർമസിയും 24 മണിക്കൂർ. ക്വാറന്റീൻ ലംഘിച്ചതിന്റെ വിഡിയോ പുറത്തുവിട്ട യുവതിയെ അറസ്റ്റ് ചെയ്തു.  85 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികൾ 333, സുഖപ്പെട്ടവർ 52. മരണം 2

ഖത്തർ: 4,645 കിടക്കകളുമായി 2 ചികിത്സാ കേന്ദ്രങ്ങൾ സജ്ജം. പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ 'ഹെൽത്ത്‌ പ്രോസിക്യൂഷൻ. ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ എന്നിവയുടെ വായ്പാ തിരിച്ചടവുകൾ  6 മാസത്തേക്കു നീട്ടി. രോഗികൾ 526. രോഗവിമുക്തർ-41

ഒമാൻ: 15 ഒമാൻ പൗരന്മാർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികൾ 99. സുഖം പ്രാപിച്ചവർ 17. ടാക്സികളിൽ 2 യാത്രക്കാരിൽ കൂടുതൽ പാടില്ല. ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്താൽ തടവും പിഴയും. രോഗലക്ഷണം അധികൃതരെ അറിയിച്ചില്ലെങ്കിലും ശിക്ഷ.

ബഹ്റൈൻ: ബഹ്റൈനിൽ ഇന്നു വൈകിട്ട് 7 മുതൽ അവശ്യസാധനങ്ങൾ അല്ലാത്തവ വിൽക്കുന്ന കടകളെല്ലാം അടയ്ക്കും. 16 പേർക്കു കൂടി രോഗം. ആകെ രോഗികൾ 419. സുഖപ്പെട്ടവർ 190. മരണം -3

കുവൈത്ത്: 4 പേർക്കു കൂടി കോവിഡ്. ആകെ രോഗികൾ 195. സുഖപ്പെട്ടവർ 43.  

English summary: COVID 19; Saudi Arabia closes borders

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com