sections
MORE

കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം, 25 മരണം

kabul-attack
SHARE

കാബൂൾ (അഫ്ഗാനിസ്ഥാൻ) ∙ നഗരത്തിലെ ഷോർ ബസാർ മേഖലയിലെ സിഖ് ഗുരുദ്വാരയിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. 8 പേർക്കു പരുക്കേറ്റു. ഗുരുദ്വാരയിലെ ധർമശാലയിൽ പ്രാർഥന നടക്കുമ്പോൾ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് തോക്കുധാരികളായ 4 ചാവേറുകളുടെ ആക്രമണം.

ഇരുന്നൂറോളം പേരെ ബന്ദികളാക്കിയ അക്രമികളെ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റു. അക്രമവുമായി ബന്ധമില്ലെന്ന് താലിബാൻ അറിയിച്ചു. 

അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തിടുക്കപ്പടുന്ന യുഎസ് അവിടുത്തെ രാഷ്ട്രീയ വടംവലിയിൽ അതൃപ്തരായി സൈനിക സഹായത്തിൽ 100 കോടി ഡോളർ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ആക്രമണം. അഫ്ഗാനിൽ മുന്നൂറിൽ താഴെ സിഖ് കുടുംബങ്ങളേയുള്ളൂ. അവർ 80കൾ മുതൽ ഭീകരരുടെ ഇരകളാണ്. 2018ൽ ജലാലാബാദിൽ ചാവേർ ആക്രമണത്തിൽ 12 സിഖുകാർ കൊല്ലപ്പെട്ടിരുന്നു.

English summary: Terrorist attack in Kabul Gurdwara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA