ADVERTISEMENT

വാഷിങ്ടൻ ∙ കൊറോണ വൈറസ് മഹാമാരി മന്ദഗതിയിലാക്കിയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ 2.2 ലക്ഷം കോടി ഡോളർ (185 ലക്ഷം കോടിയോളം രൂപ) പാക്കേജിന് യുഎസ് സെനറ്റ് എതിർപ്പില്ലാതെ അനുമതി നൽകി (96–0). ഇരുപക്ഷവും തമ്മിൽ കടുത്ത വാഗ്വാദത്തിനു ശേഷമായിരുന്നു ഐകകണ്ഠ്യേന ബിൽ പാസ്സാക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ പദ്ധതിയാണിത്. 

ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ആഘാതമുണ്ടാക്കാതെ കടന്നുപോകുന്നതിന്, യുഎസ് ബജറ്റിന്റെ പകുതിയോളം വരുന്ന പാക്കേജ് സഹായിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇന്നു ബിൽ പരിഗണിക്കും. അംഗങ്ങളിൽ ഭൂരിപക്ഷവും അവരവരുടെ സംസ്ഥാനങ്ങളിലായതിനാൽ സഭ ചേരാതെ അവരുടെ അഭിപ്രായം ആരാഞ്ഞ് ബിൽ പാസ്സാക്കിയേക്കും.

English summary: US approves COVID 19; Special package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com