sections
MORE

സൗദിയിലും ബഹ്റൈനിലും ഓരോ മരണം കൂടി

saudi-covid-street
SHARE

സൗദി: കോവിഡ് മരണം മൂന്നായി. 112 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ രോഗബാധിതർ 1012. കോവിഡിനെതിരെ ലോക രാജ്യങ്ങൾ കൈകോർക്കണമെന്ന് ജി 20 വെർച്വൽ ഉച്ചകോടിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അഭ്യർഥന. കർഫ്യൂ നീട്ടിയ റിയാദ്, മക്ക, മദീന നഗരങ്ങളിൽ പരിശോധന ശക്തം. സുഖപ്പെട്ടവർ 33.  

യുഎഇ: അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ 3 ദിവസത്തേക്കു രാത്രി വിലക്ക്. ഇന്നലെ രാത്രി 8 മുതൽ ഞായർ രാവിലെ 6 വരെ. പൊതുഗതാഗതം റദ്ദാക്കി. ഭക്ഷണം, മരുന്ന് തുടങ്ങി അത്യാവശ്യത്തിനു പുറത്തിറങ്ങാം. കാലാവധി കഴിയുന്ന ഡ്രൈവിങ് ലൈസൻസ് ജൂൺ വരെ ഓൺലൈനിൽ പുതുക്കാം. സിവിൽ കേസിൽ വാറന്റുള്ളവരെ 2 മാസത്തേക്ക് അറസ്റ്റ് ചെയ്യില്ല. രോഗബാധിതർ 333. സുഖപ്പെട്ടവർ 52. മരണം 2.

ഒമാൻ: മലയാളി ഉൾപ്പെടെ 10 പേർക്കു കൂടി രോഗം. ചികിത്സയിൽ കഴിയുന്ന കണ്ണൂർ കതിരൂർ സ്വദേശിയുടെ മകനും രോഗമെന്നു സൂചന. രോഗബാധിതർ 109. സുഖപ്പെട്ടവർ 23.

ബഹ്റൈൻ: 78 വയസ്സുള്ള ബഹ്റൈൻ സ്വദേശി മരിച്ചതോടെ മരണം നാലായി. ഒരാളുടെ നില ഗുരുതരം. ഇന്നലെ 14 പേർക്കു കൂടി രോഗം. രോഗബാധിതർ 457. സുഖപ്പെട്ടവർ 204. മരണം 4.

ഖത്തർ: എല്ലാ പണവിനിമയ സ്ഥാപനങ്ങളും അടച്ചു. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിനു നാൽപതിലേറെ സ്വദേശി പൗരന്മാർ അറസ്റ്റിലായി. ക്വാറന്റീനു 32 കെട്ടിടങ്ങളിലായി 18,000 കിടക്കകൾ സജ്ജമാക്കുന്നു. രോഗബാധിതർ  537. സുഖപ്പെട്ടവർ 41.

കുവൈത്ത്: 13 പേർക്കു കൂടി രോഗം. ഇതിൽ 6 പേർ വിദേശത്തു നിന്നെത്തിയവർ. ചികിത്സയിലുള്ള 159 പേരിൽ 7 പേരുടെ നില ഗുരുതരം. രോഗബാധിതർ  208. സുഖപ്പെട്ടവർ 49.  

യുഎഇയും ഒമാനും വീസ പുതുക്കി നൽകും

അബുദാബി ∙ കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ വൈദ്യ പരിശോധനയില്ലാതെ വീസയും വർക്ക് പെർമിറ്റും പുതുക്കി നൽകും. ഫീസ് ഓൺലൈനിൽ അടച്ചാൽ, തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും കാലാവധി കഴിഞ്ഞ വീസകൾ പുതുക്കി നൽകുന്ന സംവിധാനമാണ് ഒരുക്കിയത്.

വീസ സ്റ്റാംപ് െചയ്യുന്നതിനുള്ള വൈദ്യ പരിശോധനയും വേണ്ട. സന്ദർശക വീസക്കാർക്കു രാജ്യത്തു നിയമപരമായി തുടരാം. താമസ വീസ റദ്ദാക്കിയ ശേഷം തുടരുന്നവർക്കു രാജ്യം വിടാതെ തന്നെ സന്ദർശക വീസയിലേക്കും മാറാം. തൊഴിൽ, ടൂറിസ്റ്റ്, ബിസിനസ് വീസ കാലാവധി കഴിഞ്ഞവർക്ക് ഓൺലൈൻ വഴി പുതുക്കി നൽകുമെന്ന് ഒമാൻ അറിയിച്ചു. 

English summary: COVID 19; Death toll in Saudi and Bahrain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA