ADVERTISEMENT

റിയാദ് ∙ കോവിഡ് ബാധിച്ച് 4 പേർ കൂടി മരിച്ചതോടെ സൗദിയിൽ മരണം 8 ആയി. 96 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 1299. സ‌ുഖം പ്രാപിച്ചവർ 66. ആഭ്യന്തര – രാജ്യാന്തര വിമാനയാത്രയ്ക്കുള്ള വിലക്കും സർക്കാർ, സ്വകാര്യ ഓഫിസ് അവധിയും അനിശ്ചിതകാലത്തേക്കു നീട്ടി. ജിദ്ദയിലും കർഫ്യൂ സമയം ഉച്ചകഴിഞ്ഞു 3 മുതൽ രാവിലെ 6 വരെ.

മറ്റു ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി

∙ ഒമാൻ: രാജ്യാന്തര – ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. മുസന്ദം ഗവർണറേറ്റിലേക്കുള്ള സർവീസുകൾക്കു മാത്രം ഇളവ്. 15 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 167. സുഖപ്പെട്ടവർ 23.

∙ യുഎഇ: അബുദാബിയിൽ 5 മിനിറ്റിനകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനം സായിദ് സ്പോർട്സ് സിറ്റിയിൽ. ഫലം 6 മണിക്കൂറിനുള്ളിൽ. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ കോടതികൾ വാദം കേൾക്കുന്നതു നിർത്തി. ഷാർജയിലെ എല്ലാ പൊതുപരിപാടികളും ഏപ്രിൽ 30 വരെ മാറ്റി. യുഎഇയിൽ താമസ വീസയുള്ള 29,000 പേർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. മരണം 2. രോഗികൾ 468. സുഖപ്പെട്ടവർ 55.

∙ ഖത്തർ: പൊതു ഇടങ്ങളിലെ ഒത്തുകൂടൽ വിലക്കു ലംഘിക്കുന്നവരെ പിടികൂടാൻ പട്രോളിങ് ശക്തം. രോഗികൾ 590. സുഖപ്പെട്ടവർ 45.

∙ കുവൈത്ത്: ആകെയുള്ള 188 കോവിഡ് രോഗികളിൽ 17 ഇന്ത്യക്കാർ. സുഖപ്പെട്ടവർ 67.

∙ ബഹ്റൈൻ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗവിമുക്തർ ഇവിടെ. രോഗികൾ 499. സുഖപ്പെട്ടവർ 272. മരണം 4.

English summary: COVID 19 death toll Saudi Arabia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com