ADVERTISEMENT

ഫ്രാങ്ക്ഫർട്ട് ∙ ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്ന ഹെസ് സംസ്ഥാനത്തെ ധനമന്ത്രി ടോമസ് ഷേഫറെ (54) റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ മനം നൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

10  വർഷമായി സംസ്ഥാന ധനമന്ത്രിയായിരുന്ന ഷേഫർ മുഖ്യമന്ത്രി വോൾകർ ബുഫിയെറുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരുന്നു. ഏതാനും ആഴ്ചകളായി സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനുള്ള കൂടിയാലോചനകളുമായി രാപകൽ അധ്വാനിക്കുകയായിരുന്നു  ഷേഫറെന്നു ബുഫിയെർ പറഞ്ഞു.  ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ സിഡിയു പാർട്ടിയിലെ നേതാവാണ്.

English summary: COVID 19; German minister commits suicide

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com