ADVERTISEMENT

കോവി‍ഡ് പ്രതിസന്ധി മറികടക്കാൻ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി യുഎഇ. സ്വകാര്യമേഖലയിൽ അധിക ജോലിക്കാരെ പിരിച്ചുവിട്ടും ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ, ദീർഘകാല അവധി നൽകിയും ശമ്പളം വെട്ടിക്കുറച്ചുമാണു പരിഷ്കാരം. യുഎഇയിൽ ആകെ മരണം 5. പുതിയതായി 41 രോഗികൾ. ആകെ രോഗികൾ 611. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 61 പേർ സുഖം പ്രാപിച്ചു. 

സൗദി ∙ 154 പേർക്കു കൂടി രോഗം. ആകെ രോഗികൾ 1453. സുഖപ്പെട്ടവർ 115. മരണം 8. എല്ലാവർക്കും സൗജന്യ ചികിത്സ നൽകും. 

കുവൈത്ത് ∙ 8 ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്കുകൂടി രോഗം. രോഗികളായ ഇന്ത്യക്കാർ 25. ആകെ രോഗികൾ 266. സുഖപ്പെട്ടവർ 72. 

ഖത്തർ ∙ ആകെ രോഗികൾ 693. 59 പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. സുഖം പ്രാപിച്ചവർ 48. മരണം 1. പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങൾക്കു വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നൽകാൻ പ്രാദേശിക ബാങ്കുകൾക്ക് 300 കോടി റിയാൽ (6210 കോടി രൂപ) ഗാരന്റി തുക അനുവദിച്ചു. 

ബഹ്‌‌റൈൻ ∙ 9 പേർക്കു കൂടി രോഗം. ആകെ രോഗികൾ 515. സുഖമായവർ 279 പേർ. മരണം 4.വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഓൺലൈൻ പഠനം ശക്തമാക്കാൻ നടപടി തുടങ്ങി. 

ഒമാൻ ∙ സമൂഹ വ്യാപന ഘട്ടത്തിൽ കടന്ന ഒമാനിൽ 3 കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് കൂടി കോവിഡ്. ഇവരുൾപ്പെടെ ഇന്നലെ 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 179. സുഖപ്പെട്ടവർ 29. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്.

English summary: UAE to change employment laws

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com