ADVERTISEMENT

അതിവേഗം പടരുന്ന കൊറോണ വൈറസിനു മുന്നിൽ നിസ്സഹായരായി വികസിത ലോകം. ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 3605 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു. ആകെ രോഗികൾ 38,168. 

ലോകത്താകെ രോഗികൾ 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. ലോകജനതയിൽ പകുതിയിലേറെ വീടിനകത്താണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. ഫ്രാൻസിൽ ഒറ്റ ദിവസം 1355 പേർ മരിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലെ നഴ്സിങ് ഹോമുകളിൽ നൂറുകണക്കിനു രോഗികൾക്കു ജീവൻ നഷ്ടമായ വിവരം പുറത്തുവന്നതോടെ ആകെ മരണം 5,000 കവിഞ്ഞു.

സ്പെയിനിൽ തുടർച്ചയായ രണ്ടാം ദിവസവും 900 ൽ ഏറെ പേർ മരിച്ചു, ആകെ മരണം 10,000 കടന്നു.ലോകത്തിലെ ആകെ രോഗികളിൽ പകുതിയോളം യൂറോപ്പിലാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആകെ ഒരു ലക്ഷത്തോളം. മധ്യപൂർവദേശത്ത് 80,000. 

വിവിധ രാജ്യങ്ങളിലെ സ്ഥിതി  

ഇറാൻ ∙ മരണം 3294. ഒരു ദിവസം 134 മരണം. ആകെ രോഗികൾ 53183.  നാലായിരത്തിലേറെ പേർ അതീവ ഗുരുതരാവസ്ഥയിൽ. 

ഇറാഖ് ∙ രോഗികൾ ആയിരക്കണക്കിന് എന്ന് റിപ്പോർട്ട്. സ്ഥിരീകരിച്ചത് 772. 

ഇസ്രയേൽ ∙ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വീണ്ടും ക്വാറന്റീനിൽ പ്രവേശിച്ചു.

മലേഷ്യ ∙ 200 പുതിയ രോഗികൾ കൂടി. ആകെ രോഗികൾ 3333.

സിംഗപ്പൂർ ∙ 5 പേർ മരിച്ചു. സ്കൂളുകളും തൊഴിലിടങ്ങളും ഒരു മാസത്തേക്ക് അടച്ചു.

ദക്ഷിണ കൊറിയ ∙ പുതിയ 86 രോഗികൾ കൂടി. ആകെ രോഗികൾ 10,000.

നൈജീരീയ ∙ലോക്ഡൗൺ ലംഘിച്ച ആളെ പട്ടാളം വെടിവച്ചുകൊന്നു.

ചൈന ∙ ഹ്യുബേ പ്രവിശ്യയിൽ 4 പുതിയ രോഗികൾ. രണ്ടാം വ്യാപനം സംശയിക്കുന്നതിനാൽ ആളുകളോട് വീട്ടിലിരിക്കാൻ  വുഹാനിൽ നിർദേശം. 

ഹോങ്കോങ് ∙ ബാറുകൾ അടച്ചിട്ടു

ന്യൂസീലൻഡ് ∙ കുടുങ്ങിയ ഒരു ലക്ഷത്തോളം സഞ്ചാരികൾക്ക് രാജ്യം വിടാൻ അനുമതി. 

ജപ്പാൻ ∙ രോഗികളുടെ എണ്ണം വർധിച്ചതോടെ കിടത്തി ചികിത്സ ഗുരുതരാവസ്ഥയിലുള്ളവർക്കു മാത്രം. ദേശീയ അടിയന്തരാവസ്ഥയ്ക്കു നീക്കം. ആകെ രോഗികൾ 2800. മരണം 73

∙ലോകത്തിലെ ആകെ രോഗികളിൽ പകുതിയോളം യൂറോപ്പിൽ ബ്രിട്ടനിൽ; 24 മണിക്കൂറിനിടെ നാലായിരത്തിലേറെ രോഗികൾ

∙ലോകത്താകെ രോഗം ബാധിച്ചവർ 10,63,947

∙ആകെ മരണം 56,620

∙ഗുരുതരാവസ്ഥയിലുള്ള രോഗികൾ 38,819

∙നേരിയ തോതിൽ രോഗമുള്ളവർ 7,40,336

∙രോഗം ഭേദമായവർ 2,25,582

വിവിധ രാജ്യങ്ങളിലെ സ്ഥിതി   (രാജ്യം, രോഗികൾ, ബ്രാക്കറ്റിൽ മരണം)

∙ യുഎസ്: 2,57,379 (6558)

∙ ഇറ്റലി: 1,19,827 (14,681)

∙ സ്പെയിൻ: 1,17,710 (10,935)

∙ ജർമനി: 85,451 (1208)

∙ ചൈന: 81,620 (3322)

∙ ഫ്രാൻസ്: 59,105 (5387)

∙ ഇറാൻ: 53,183 (3294)

∙ ബ്രിട്ടൻ: 38,168 (3605)

∙ സ്വിറ്റ്സർലൻഡ്:19,303 (573)

∙ കാനഡ: 11,747 (173)

∙ ദക്ഷിണ കൊറിയ: 10,062 (174)

∙ ഓസ്ട്രേലിയ: 5350 (28)

∙ മലേഷ്യ: 3333 (53)

∙ ജപ്പാൻ: 2617 (63)

ഭയം വേണ്ട; കോവിഡ് വായുവിലൂടെ പകരില്ല: ലോകാരോഗ്യ സംഘടന 

ബെയ്ജിങ് ∙ കോവിഡ്19 നു കാരണമാകുന്ന കൊറോണ വൈറസ് വായുവിൽ അധികനേരം നിലനിൽക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. ഉമിനീർ ഉൾപ്പെടെ സ്രവങ്ങൾ പുറത്തേക്കു തെറിക്കുമ്പോൾ വൈറസും അതിലുണ്ടാകും. ഇവ ഒരു മീറ്റർ വരെ ചുറ്റളവിലുള്ള വായുവിലും വസ്തുക്കളിലുമുണ്ടാവാം. 

അടുത്ത സമ്പർക്കം 

വൈറസ് സാന്നിധ്യമുള്ള സ്രവ കണികകളിൽ അധികവും വായുവിൽ നിലനിൽക്കില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ രോഗവ്യാപനം നടന്നേക്കാം. രോഗിയെ വെന്റിലേറ്ററിൽ നിന്നു മാറ്റുമ്പോഴും വായിലൂടെ ട്യൂബിടുമ്പോഴും കൃത്രിമശ്വാസം നൽകുമ്പോഴുമെല്ലാം വൈറസ് ഭീഷണിയുണ്ട്. 

English summary: COVID 19 death toll in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com