ADVERTISEMENT

അങ്കാറ ∙ തുർക്കിയിലെ പ്രശസ്ത നാടോടി ഗായിക ഹെലിൻ ബോലെക് (28) നിരാഹാര സമരത്തിനിടെ മരിച്ചു. ഹെലിൻ അംഗമായ ഗ്രൂപ്പ് യോറം എന്ന ബാൻഡിന് സർക്കാർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളിൽ സമരത്തിലായിരുന്നു ഹെലിനും സഹഗായകൻ ഇബ്രാഹിംഗോക്ചെകും.

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ൽ രംഗത്തു വന്ന ബാൻഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിൾസ് പാർട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സർക്കാർ ബാൻഡ് നിരോധിച്ച് ഗായകരെ ജയിലിൽ അടച്ചത്. ഹെലിനും മറ്റും നവംബറിൽ ജയിൽ മോചിതയായെങ്കിലും പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു.

English summary: Helin Bolek passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com