ADVERTISEMENT

ജനീവ ∙ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവൻ റോബർട്ടോ അസെവിദോ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ സ്ഥാനമൊഴിയുന്നു. 2013 മുതൽ ഈ പദവി വഹിക്കുന്ന ബ്രസീലുകാരനായ അസെവിദോക്കു 2021 വരെ കാലാവധിയുണ്ട്.

ഡബ്ല്യുടിഒ അപ്പീൽ കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ എതിർപ്പ് സംഘടനയെ നിർജീവമാക്കിയിരുന്നു. അസെവിദോ ചൈനീസ് പക്ഷപാതിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണു സ്ഥാനമൊഴിയുന്നതെന്ന് അസെവിദോ പറഞ്ഞു. 

English Summary: UN Trade Body Chief Roberto Azevedo To Step Down A Year Early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com