ADVERTISEMENT

ജറുസലം∙ ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡു വെയ്‌യെ (58) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷിക്കുകയാണെന്നും ഇസ്രയേൽ പൊലീസ് പറഞ്ഞു.

യുക്രെയ്നിൽ സ്ഥാനപതിയായിരുന്ന ഡു വെയിനെ കോവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരിയിലാണ് ഇസ്രയേലിൽ നിയമിച്ചത്. സാധാരണ മരണമാണെന്നാണ് ഇസ്രയേൽ ടിവി ചാനൽ റിപ്പോർ‌‌ട്ട്.  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കോവിഡ് വിഷയത്തിൽ‌ ചൈനയെ കുറ്റപ്പെടുത്തിയതിനെ ഇദ്ദേഹം വിമർശിച്ചിരുന്നു. മരണത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരോപണമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com