ADVERTISEMENT

യൂറോപ്പ് വാതിലുകൾ തുറന്നു. സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള തീവ്രശ്രമത്തിൽ രാജ്യങ്ങൾ. കോവിഡ് ശക്തമായി പിടിമുറുക്കിയ ഇറ്റലിയിൽ പള്ളികളും കടകളും ഹോട്ടലുകളും തുറന്നു. അകലം പാലിച്ചു കൊണ്ട് പ്രവേശിക്കാം. ‘കരുതിക്കൂട്ടിയുള്ള സാഹസം’ എന്നാണ് ലോക്ഡൗൺ നീക്കുന്നതിനെ ഇറ്റലി പ്രസിഡന്റ് ജുസെപ്പേ കോണ്ടി വിശേഷിപ്പിച്ചത്.

ഗ്രീസിലും ഇളവുകൾ നിലവിൽ വന്നു. ആതൻസിലെ പുരാതനമായ അക്രോപോളിസ് ചരിത്രസ്മാരകത്തിൽ സന്ദർശകരെ അനുവദിച്ചു. സ്പെയിൻ ഉടൻ വാതിലുകൾ തുറക്കും.

വേനൽക്കാലം ആരംഭിക്കുമ്പോഴേക്ക് ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് യൂറോപ്പ്. പല രാജ്യങ്ങളിലും ടൂറിസം വലിയ വരുമാന മാർഗമാണ്.

ബ്രിട്ടൻ, ബൽജിയം, ഡെന്മാർക്ക്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ അയവു വരുത്തി.

യൂറോപ്യൻ വിപണിയിലും നേരിയ ഉണർവുണ്ടായി. എണ്ണ വില കൂടി.

∙ ഇറ്റലിയിൽ കേസുകളും മരണവും കുറഞ്ഞു

∙ റഷ്യയിൽ 8926 പുതിയ കേസുകൾ. തുടർച്ചയായ മൂന്നാം ദിവസമാണ് കേസുകൾ 10,000 ത്തിൽ താഴെ.

∙ സിംഗപ്പൂരിൽ 305 രോഗികൾ, ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ സംഖ്യ.

∙ പാക്കിസ്ഥാനിൽ രോഗികൾ 42,000 കടന്നു. 903 മരണം.

∙ നേപ്പാളിൽ രോഗബാധിതർ 300 കടന്നു, മരണം 2.

∙ യമനിൽ ഹൂതി വിമതർ വ്യാപകമായ കോവിഡ് ബാധ മറച്ചുവച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമത്തിനു സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ്.

English Summary: Europe open; relaxation in lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com