ADVERTISEMENT

റിയാദ്∙ സൗദിയിൽ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് നിർദേശിച്ചു. രാജ്യത്ത് രോഗ മുക്തരാവുന്നവരുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിൽ 3,026 പേർക്കാണ് രോഗം മാറിയത്. 28,748 പേർ ഇതുവരെ ആശുപത്രി വിട്ടു. 8 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 320. പുതിയ രോഗികൾ 2593. രോഗബാധിതർ 57,345. ചികിത്സയിലുള്ള 237 പേരുടെ നില ഗുരുതരം. 

841 പേർക്കു കൂടി കൂടി രോഗം ബാധിച്ചതോടെ കുവൈത്തിലെ രോഗികൾ 15691. മലയാളി ഉൾപ്പെടെ ആറു പേർ കൂടി മരിച്ചതോടെ മരണം 118. പുതുതായി രോഗം ബാധിച്ചവരിൽ 232 ഇന്ത്യക്കാരും. രോഗബാധിതരായ ഇന്ത്യക്കാർ 5074. 

ഖത്തറിൽ 4,899 പേർക്ക് രോഗം സുഖപ്പെട്ടു. 172 പേർ തീവ്രപരിചരണ വിഭാഗത്തിൽ. രോഗബാധിതർ 33,969. മരണം 15. ഒമാനിൽ 3 വിദേശികൾ കൂടി മരിച്ചതോടെ ആകെ മരണം 25. ഇതാദ്യമായാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ച് മൂന്നു പേർ മരിക്കുന്നത്. 5 ദിവസത്തിനിടെ മരിച്ചത് 8 പേർ. 193 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 5379.ചികിത്സയിലുള്ളവർ 3860. ബഹ്‌റൈനിൽ ചികിത്സയിലുള്ള 4215 പേരിൽ 8 പേരുടെ നില ഗുരുതരം. രോഗമുക്തർ 2929. മരണം 12.

English Summary: Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com