ADVERTISEMENT

ബെയ്ജിങ് ∙ പുതിയ കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ലോക ആരോഗ്യ അസംബ്ലി ശുപാർശ ചെയ്തു. ഇതിൽ എതിർപ്പില്ലെന്നു ചൈനയും വ്യക്തമാക്കി. രാജ്യാന്തര സമ്മർദത്തെ തുടർന്നാണ് ചൈന മുൻനിലപാടിൽ അയവുവരുത്തിയത്.

ലോകാരോഗ്യസംഘടനയുടെ നയരൂപീകരണ സമിതിയായ ആരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ യൂറോപ്യൻ യൂണിയ‍നും മറ്റു ചില രാജ്യങ്ങളുമാണ് അന്വേഷണം വേണമെന്ന പ്രമേയം കൊണ്ടുവന്നത്. ഇന്ത്യയടക്കം 120 രാജ്യങ്ങൾ അനുകൂലിച്ചു. അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇത്തവണ ഓൺലൈനായാണു നടക്കുന്നത്.

കോവിഡിനെതിരായ പോരാട്ടം സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനെ ചൈന അനുകൂലിക്കുന്നതായി പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഭവം അന്വേഷിക്കണമെന്നു നേരത്തേ യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ ചൈന എതിർത്തിരുന്നു.സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഈ സമ്മേളനത്തിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെടും. ജപ്പാനാണ് നിലവിൽ അധ്യക്ഷ സ്ഥാനത്ത്.

English Summary: World Health Organisation to investigate origin of corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com