ADVERTISEMENT

അറ്റ്ലാന്റ ∙ പ്രമുഖ ക്രിസ്ത്യൻ പ്രഭാഷകനും വേദശാസ്ത്രജ്ഞനുമായ രവി സഖറിയാസ് (74) യുഎസിൽ അന്തരിച്ചു. നട്ടെല്ലിലെ അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. 1984ൽ സ്ഥാപിച്ച രവി സഖറിയാസ് ഇന്റർനാഷനൽ മിനിസ്ട്രീസിലൂടെ എഴുപതിലേറെ രാജ്യങ്ങളിൽ പ്രഭാഷണ പരമ്പരകൾ നടത്തി. സ്ത്രീ – ബാല ശാക്തീകരണ സംഘടനയായ വെൽസ്പ്രിങ് ഇന്റർനാഷനലിന്റെ സ്ഥാപകനുമാണ്. 25ലേറെ പുസ്തകങ്ങൾ രചിച്ചു. ഐക്യരാഷ്ട്ര സംഘടനയിലും യുഎസ് സേനാതാവളങ്ങളിലുമുൾപ്പെടെ പ്രസംഗിച്ചിട്ടുണ്ട്.

1946ൽ ചെന്നൈയിൽ ജനിച്ച രവി സഖറിയാസ് പിന്നീട് മാതാപിതാക്കൾക്കൊപ്പം ഡൽഹിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 17–ാം വയസ്സിൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെയാണു ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചത്. 1966ൽ കാനഡയിലേക്കു കുടിയേറി. ഭാര്യ: മാർജി. മക്കൾ: സാറാ, നവോമി, നഥാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com