ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ പ്രതീക്ഷ നൽകുന്നു. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തിൽ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

കോവിഡിനു വാക്സിൻ കണ്ടുപിടിക്കാൻ മോഡേണ അടക്കം നൂറിലേറെ കമ്പനികളാണു യുഎസിൽ ഗവേഷണം തുടരുന്നത്. വാക്സിൻ 8 പേരിലാണു പരീക്ഷിച്ചത്. കോവിഡ് മുക്തി നേടിയവരുടെ രക്തത്തിലുണ്ടാകുന്ന അളവിൽ ആന്റിബോഡി 8 പേരിലും ഉൽപാദിപ്പിക്കപ്പെട്ടതായി കമ്പനി അവകാശപ്പെട്ടു.

പരീക്ഷണം വിജയിച്ചതോടെ മോഡേണയുടെ ഓഹരി വില 20% ഉയർന്നു. എന്നാൽ, ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും ഫലപ്രാപ്തി നിശ്ചയിക്കാറായിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

English Summary: US company's Covid vaccine trial shows positive results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com