ADVERTISEMENT

റിയാദ്∙ 2691 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിൽ ആകെ രോഗികൾ 62,545. ഇവരിൽ പകുതിയിലേറെപ്പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 10 പേർ കൂടി മരിച്ചതോടെ ആകെ മരണം 339. ആശുപത്രിയിൽ കഴിയുന്നവരിൽ 276 പേരുടെ നില ഗുരുതരം. 

ഒമാനിൽ 3 മരണം കൂടി. പുതിയ രോഗികൾ 372. ഇവരിൽ 220 വിദേശികളും. 1661 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ രോഗബാധിതരിൽ 83 ശതമാനവും 15 നും 50നും ഇടയിൽ പ്രായമുള്ളവർ. മരണം 29. രോഗബാധിതർ 6043. 

ഖത്തറിൽ ഒരു പ്രവാസി കൂടി മരിച്ചതോടെ ആകെ മരണം 16. രോഗബാധിതർ 37,097. സുഖപ്പെട്ടവർ 6,600. കുവൈത്തിൽ 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 17568. ഇന്ത്യക്കാർ 5667. മരണം 124. രോഗമുക്തർ 4885. ബഹ്‌റൈനിൽ ചികിത്സയിൽ കഴിയുന്നവർ 4497. 9 പേരുടെ നില ഗുരുതരം. രോഗമുക്തർ 3334. മരണം 12. 

English Summary: Covid Gulf Roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com