ADVERTISEMENT

റിയാദ്, കുവൈത്ത് സിറ്റി ദുബായ്∙ കുവൈത്തിൽ 9 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 138 ആയി. ഇന്നലെ 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 19,564. ഇതിൽ 6311 പേർ ഇന്ത്യക്കാരാണ്. ആകെ രോഗമുക്തർ 5515. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പതിവു സർവീസ് ഉടൻ തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കാകും സർവീസ്.

സൗദിയിൽ 13 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 2,642 പേർക്ക് രോഗം. ആകെ രോഗികൾ 67,719. സുഖപ്പെട്ടവർ 39,003. മരണം 364. 

യുഎഇയിലെ വ്യവസായ മേഖലകളിലെ അണുനശീകരണം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാക്കി. രോഗികൾ 26,898.സുഖപ്പെട്ടവർ 12,755. മരണം 237.

ഖത്തറിലെ വലിയ പള്ളി എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മാത്രം ചെറിയ പെരുന്നാൾ നമസ്‌കാരം നടക്കും.  40 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. രോഗികൾ 40,481. സുഖപ്പെട്ടവർ 7,893. മരണം 19. ഒമാനിൽ രോഗികൾ 6,794. സുഖപ്പെട്ടവർ: 1,821. ബഹ്‌റൈനിൽ രോഗികൾ: 8,338. സുഖപ്പെട്ടവർ: 4004. മരണം 12.

English summary: Coronaviurs cases Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com