ADVERTISEMENT

റിയാദ്, ദുബായ്∙ സൗദിയിൽ 11 വിദേശികൾ അടക്കം 12 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 351. ഇന്നലെ രോഗം കണ്ടെത്തിയത് 2,532 പേർക്കാണ്.  മൊത്തം രോഗികൾ 65,077. സുഖപ്പെട്ടവർ 36,040. ‌

അതിനിടെ, അവധിക്കു നാട്ടിൽ പോയി ലോക്ഡൗണിൽ കുടുങ്ങിയ 213 ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ കൂടി സൗദിയിൽ തിരിച്ചെത്തി.കഴിഞ്ഞയാഴ്ച 215 പേരെ എത്തിച്ചിരുന്നു.

യുഎഇയിൽ ആരാധനാലയങ്ങൾ തുറക്കില്ലെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാനും നിർദേശം. കോവിഡ് പശ്ചാത്തലത്തിൽ അബുദാബിയിൽ ഗതാഗത പിഴയിൽ 50% വരെ ഇളവ്. രോഗികൾ: 26,898, സുഖപ്പെട്ടവർ 12,755, മരണം 237.

കോവിഡ്ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഖത്തറിൽ നിർബന്ധമാക്കി.വീട്ടില്‍ നിന്നു പുറത്തിറങ്ങണമെങ്കില്‍ ഫോണിൽ ഇതുണ്ടാകണം. ഇല്ലെങ്കിൽ ഏകദേശം 40 ലക്ഷം രൂപ വരെ പിഴയും 3 വര്‍ഷം വരെ തടവും. ഈദ് ആഘോഷം വീട്ടില്‍ തന്നെ മതിയെന്നും അധികൃതർ നിർദേശിച്ചു. ഒരു പ്രവാസി കൂടി മരിച്ചതോടെ കോവിഡ് മരണം 17 ആയി. രോഗികൾ 38,651, സുഖപ്പെട്ടവർ 7,288.

കുവൈത്തിൽ 325 ഇന്ത്യക്കാർ ഉൾപ്പെടെ 1041 പേർക്കു കൂടി കോവിഡ്. ആകെ രോഗികൾ 5,992 ഇന്ത്യക്കാർ ഉൾപ്പെടെ 18,609. ഇന്നലെ 5 പേർ കൂടി മരിച്ചു; മൊത്തം മരണം 129. 

ഒമാനിൽ രോഗികൾ 6,370. സുഖപ്പെട്ടവർ: 1,821. മരണം 30. ബഹ്‌റൈനിൽ രോഗികൾ 8,039, രോഗമുക്തർ 3,715. മരണം 12.

English Summary: Covid gulf roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com