ADVERTISEMENT

ഇസ്‌ലാമാബാദ് ∙പാക്കിസ്ഥാനിൽ കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ജനവാസമേഖലയിലേക്ക് 107 പേരുമായി യാത്രാവിമാനം തകർന്നുവീണു. 14 മൃതദേഹങ്ങൾ കണ്ടെടുത്തു. ലഹോറിൽനിന്നു കറാച്ചിയിലേക്കുള്ള പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) എയർബസ് എ320 വിമാനമാണു തകർന്നത്.

99 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങാൻ ഒരു മിനിറ്റ് മാത്രമുള്ളപ്പോഴാണു ദുരന്തം. 2 എൻജിനുകളുടെയും നിയന്ത്രണം നഷ്ടമായെന്ന പൈലറ്റിന്റെ അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഉച്ചയ്ക്കു 2.37നു എയർ ട്രാഫിക് കൺട്രോളിനു വിമാനവുമായി ബന്ധമറ്റു. . മൊബൈൽ ഫോൺ ടവറിൽ ഇടിച്ചശേഷം വീടുകളുടെ മുകളിലേക്കാണു വീണത്. 

English summary: Plane crash in Pakistan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com