ADVERTISEMENT

ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും  കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നു യുകെ ആരോഗ്യമന്ത്രി.

ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവർക്കു രോഗം ബാധിച്ചിരുന്നുവെന്നും അവർ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കിൽ ലണ്ടനിൽ മാത്രം 15 ലക്ഷം പേർക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാൽ ഇവർക്കു വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്. 

രാജ്യങ്ങളിലെ സ്ഥിതി

റഷ്യ∙ പ്രതിദിനക്കണക്കിൽ ഏറ്റവും കൂടുതൽ രോഗികൾ. എന്നാൽ അതോ‍ടൊപ്പം മരണനിരക്ക് ഉയരാത്തതു കണക്കുകൾ മറച്ചുവയ്ക്കുന്നതു കൊണ്ടാണെന്ന ആരോപണം സർക്കാർ നിഷേധിച്ചു. 

ബ്രസീൽ∙ മരണസംഖ്യയിൽ റെക്കോർഡ് (1188).സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ നീക്കം.

മെക്സിക്കോ∙ പുതിയ രോഗികളുടെ എണ്ണത്തി‍ൽ റെക്കോർഡ് (2973), മരണനിരക്കിൽ നേരിയ കുറവ്.

ഫ്രാൻസ്∙ മരണനിരക്കിലും ഐസിയുവിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ നിരക്കിലും കുറവ്.

ജർമനി∙ പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വർധന.

ചൈന∙ രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു. 

മലേഷ്യ∙ കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച പ്രധാനമന്ത്രി 14 ദിവസത്തെ ക്വാറന്റീനിൽ.

സിംഗപ്പുർ∙ കോവിഡ് നിയന്ത്രണ ലംഘനത്തിനു വിദ്യാർഥികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർക്കെതിരെ കേസ്. 

പാക്കിസ്ഥാൻ∙ രോഗികൾ അര ലക്ഷം കവിഞ്ഞു. 

ഒസിഐ കാർഡ് ഉള്ളവർക്ക് ഇന്ത്യയിലെത്താം

ന്യൂഡൽഹി∙ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരിൽ ഒസിഐ കാർഡുള്ളവർക്ക് (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനേർപ്പെടുത്തിയ വിലക്ക് ആഭ്യന്തര മന്ത്രാലയം ഉപാധികളോടെ നീക്കി. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി ഇവർക്ക് ഇന്ത്യയിലെത്താമെന്നു മന്ത്രാലയം വ്യക്തമാക്കി. 

English summary: Coronavirus: antibody found in human body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com