ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയൻ ഗവേഷകർ ഒപ്റ്റിക്കൽ ഫൈബറിൽ സെക്കൻഡിൽ 44.2 ടെറാബിറ്റ്സ് (44.2 ലക്ഷം കോടി ബിറ്റ്സ്) ഇന്റർനെറ്റ് വേഗം കൈവരിച്ചതായി അവകാശപ്പെട്ടു. ഇപ്പോൾ ലഭ്യമായ ഇന്റർനെറ്റ് വേഗത്തിന്റെ ലക്ഷക്കണക്കിനു മടങ്ങാണിത്.

ഈ വേഗംകൊണ്ട് ഒറ്റ സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു. ഓസ്ട്രേലിയയിലെ സ്വിൻബേൺ, മൊണാഷ്, ആർഎംഐടി സർവകലാശാലകളിലെ ഗവേഷകരാണു കണ്ടുപിടിത്തത്തിനു പിന്നിൽ.

ഒപ്റ്റിക്കൽ ഫൈബറിൽ മൈക്രോ കോംബ് എന്ന സംവിധാനം ഏർപ്പെടുത്തിയാണ് ഈ നേട്ടം സാധിച്ചത്. മെൽബൺ നഗരത്തിൽ 76.6 കിലോമീറ്റർ ദൈർഘ്യമുള്ള കേബിളിലായിരുന്നു പരീക്ഷണം. 

English summary: Australia records fastest internet speed

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com