sections
MORE

ട്രംപിന്റെ അക്കൗണ്ട് നമ്പർ കാണിച്ചു: വിവാദം

trump-press-secretary
ഡോണൾഡ് ട്രംപിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണിക്കുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്നേനി.
SHARE

വാഷിങ്ടൻ ∙ പത്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അബദ്ധത്തിൽ കാണിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്നേനി. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിനു പ്രസിഡന്റ് ശമ്പളം സംഭാവന ചെയ്തതിന്റെ ചെക്ക് കാണിക്കുമ്പോഴാണു സംഭവം. 

3 മാസത്തെ ശമ്പളമായ ഒരു ലക്ഷം ഡോളറാണ് (75.9 ലക്ഷം രൂപ) സംഭാവന ചെയ്തത്. കോവിഡ് പ്രതിരോധത്തിൽ പ്രസിഡന്റിന്റെ ശ്രമങ്ങൾ എടുത്തു പറയുകയായിരുന്നു മക്നേനി.  പ്രസിഡന്റ് ട്രംപ് ശമ്പളം വിവിധ സംരംഭങ്ങൾക്കു സംഭാവന ചെയ്യുകയാണു പതിവ്. 

English summary: Press secretary reveals Trumps account details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA