ADVERTISEMENT

കോവിഡ് രോഗികളുടെ എണ്ണം അനുനിമിഷം വർധിച്ച് യുഎസും ബ്രസീലും റഷ്യയും. 24 മണിക്കൂറിൽ 9000 പേർക്കു രോഗം സ്ഥിരീകരിച്ച റഷ്യയിൽ രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. യഥാർഥ മരണസംഖ്യ കുറച്ചുകാട്ടുന്നെന്ന ആരോപണവും റഷ്യൻ സർക്കാരിനെതിരെയുണ്ട്.

യുകെ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുഖ്യഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനെച്ചൊല്ലി വിവാദം. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ലണ്ടനിലെ വീട്ടിൽ നിന്നു ദറത്തിലെ കുടുംബവീട്ടിലേക്കു 400 കിലോമീറ്റർ കാറിൽ സഞ്ചരിച്ച കമിങ്സ് രാജി വയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, കമിങ്സിനെ ജോൺസൻ ന്യായീകരിച്ചു. 

ജപ്പാൻ: ദേശീയ അടിയന്തരാവസ്ഥ പൂർണമായി പിൻവലിച്ചു. 

സ്പെയിൻ: കോവിഡ് വ്യാപനത്തിന്റെ നരകയാതന പിന്നിട്ടു ജീവിതം തിരിച്ചുപിടിക്കാൻ മാർഗരേഖയായി. ജൂലൈ മുതൽ വിനോദസഞ്ചാരികളെ സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബുക്കിങ് തുടങ്ങി. 

ചെക്ക് റിപ്പബ്ലിക്: ബാറുകളും റസ്റ്ററന്റുകളും തുറന്നു 

ഗ്രീസ്: ലെസ്ബോസ് ഉൾപ്പെടെ ദ്വീപുകളിലേക്കുള്ള ഗതാഗതം പുനരാരംഭിച്ചു ടൂറിസം മേഖല ഉണർന്നു. 

ശ്രീലങ്ക: കൊളംബോയിൽ ഏതാനും ഹോട്ടലുകളും റസ്റ്ററന്റുകളും ഇന്ന് തുറക്കും. 

നേപ്പാൾ: ഇന്നലെ 72 പേർക്കു കൂടി രോഗം; ആകെ രോഗികൾ 675. 

പാക്കിസ്ഥാൻ: ഇന്നലെ 1748 രോഗികൾ; ആകെ 56,349. മരണം 1167.

English summary: Coronavirus death toll 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com