ADVERTISEMENT

റിയാദ്, ദുബായ്, കുവൈത്ത് സിറ്റി∙ 12 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവർ 411. പുതുതായി രോഗം സ്ഥിരീകരിച്ചത് 1,931 പേർക്ക്. 24 മണിക്കൂറിനിടെ 2,782 പേർ രോഗ മുക്തി നേടി. രോഗബാധിതർ 76,726. സുഖപ്പെട്ടവർ 48,450. മരണം 411

കുവൈത്തിൽ രോഗ മുക്തരുടെ എണ്ണം വർധിക്കുന്നു.  685 പേർക്കു രോഗം ഭേദമായതോടെ സുഖപ്പെട്ടവർ 7306 . പുതുതായി 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ  22575. ഇന്ത്യക്കാർ 7230. ഏഴു  പേർ മരിച്ചതോടെ മരണം 172. ഖത്തറിൽ മരണനിരക്കും രോഗബാധിതരുടെ എണ്ണവും ഉയരുന്നു. ഏഴു ദിവസത്തിനിടെ മരണം 15 ൽ നിന്ന് 28 എത്തി. മലയാളി ഉൾപ്പെടെ രണ്ടു പേരാണ് ഇന്നലെ മരിച്ചത്. രോഗബാധിതർ 47,207. സുഖപ്പെട്ടവർ 11,844. 

യുഎഇയിൽ മലയാളികൾ ഉൾപ്പെടെ  5 പേർ കൂടി മരിച്ചു. 779 പേർക്കു കൂടി രോഗം  സ്ഥിരീകരിച്ചു. 325 പേർ രോഗമുക്തി നേടി. രോഗബാധിതർ 31,086. സുഖപ്പെട്ടവർ 15,982. മരണം 253. 

ഒമാനിൽ 348 പേർക്കു കൂടി രോഗബാധ. ആകെ രോഗികൾ 8,118. തലസ്ഥാനമായ മസ്കത്തിൽ മാത്രം രോഗികൾ 6,171. ബഹ്‌റൈനിൽ 52 പേർക്കു കൂടി രോഗബാധ. ചികിത്സയിലുള്ള  4293 പേരിൽ 9 പേരുടെ നില ഗുരുതരം. രോഗമുക്തർ 4916. മരണം 14.

English Summary: Covid Saudi update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com