ADVERTISEMENT

റിയാദ് ∙  സൗദിയിൽ മക്ക ഒഴികെയുള്ള സ്ഥലങ്ങളിൽ 31 മുതൽ കർഫ്യൂവിൽ ഇളവ്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും ഓഫിസുകളും തുറക്കാം. ജൂൺ 5 മുതൽ ജുമുഅ നമസ്കാരവും അനുവദിക്കും. 

സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയും പ്രാർഥന നടത്താനാണ് അനുമതി.എന്നാൽ മക്കയിൽ ജൂൺ 20 വരെ കർഫ്യൂ തുടരും. മക്കയിൽ ജുമുഅയ്ക്കും അനുമതിയില്ല. 

3 ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ കോവിഡിന്റെ ഭാഗമായി സൗദി ഏർപ്പെടുത്തിയ 2 മാസം നീണ്ട കർഫ്യൂ അടുത്തമാസം 21 മുതൽ പൂർണമായി ഇല്ലാതാവും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉംറ തീർഥാടനവും പുനരാരംഭിക്കില്ല. 

ചെറുകിട ഇടത്തരം സംരംഭങ്ങളും മാളുകളും തുറക്കാനും അനുമതിയുണ്ട്. ഇതോടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിയിൽ തിരിച്ചെത്താം. ആഭ്യന്തര വിമാന സർവീസ് ഉടൻ തുടങ്ങാനാണു തീരുമാനം.

English Summary: Mosques in Saudi to be opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com