ADVERTISEMENT

റിയാദ്, ദുബായ്, കുവൈത്ത് സിറ്റി∙ പകൽ സമയത്തെ യാത്രാ നിയന്ത്രണം നീക്കിയതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്. രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള നിയന്ത്രണം ജൂൺ 20 വരെ തുടരും. 

മദീനയിലെ പ്രവാചക പള്ളി ഇന്ന് വിശ്വാസികൾക്ക്  തുറന്നുകൊടുക്കും. 40% പേർക്കു മാത്രമാണ് പ്രവേശനം. അകലം പാലിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ  ആരാധനാലയങ്ങളും ഇന്നു മുതൽ തുറക്കും. 

സൗദിയിൽ രോഗികൾക്കൊപ്പം മരണ നിരക്കും കൂടുകയാണ്. 22 പേർ കൂടി മരിച്ചു. പുതിയ രോഗികൾ 1618. 

കുവൈത്തിൽ കർഫ്യൂ നാളെ മുതൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മാത്രം. പള്ളികൾ ഉൾപ്പെടെ ആരാധനാലയങ്ങൾ തുറക്കും. എന്നാൽ ജുമു‌ അ നമസ്കാരത്തിന് അനുമതിയില്ല. 

ദുബായിൽ മുസ്‍ലിം പള്ളികൾ നിയന്ത്രണങ്ങളോടെ ഉടൻ തുറക്കും.വ്യായാമത്തിനു പുലർച്ചെ പുറത്തിറങ്ങാൻ അനുമതി. എന്നാൽ കൂട്ടം കൂടാൻ പാടില്ല. അജ്മാനിൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. 

സിനിമാ ശാലകൾ, ജിംനേഷ്യം, ഫിറ്റ്നസ് ക്ലബ്, കുട്ടികളുടെ സലൂൺ എന്നിവയും ഇന്നു മുതൽ തുറക്കും.

∙ സൗദി: രോഗബാധിതർ 83384. മരണം 480

∙ ഒമാൻ: രോഗബാധിതർ  10,423. മരണം 42

∙ ഖത്തർ: രോഗബാധിതർ 55,262. മരണം 36

∙ കുവൈത്ത്: രോഗബാധിതർ 26,192 (ഇന്ത്യക്കാർ 8025 ). മരണം 205 

∙ ബഹ്‌റൈൻ: ചികിത്സയിലുള്ളവർ 4914. മരണം 15.

English summary: Medina Prophet's Mosque to open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com