ADVERTISEMENT

സോൾ ∙ കോവിഡ് രണ്ടാം വ്യാപനം നിയന്ത്രണാതീതമാകുമെന്ന ഭീതിയിൽ ദക്ഷിണ കൊറിയ. തലസ്ഥാനനഗരമായ സോളിൽ അടുത്ത 3 ദിവസത്തിനകം പ്രതിദിന രോഗികൾ ശരാശരി 30 ൽ താഴെയാകുന്നില്ലെങ്കിൽ സാമൂഹിക അകലം വീണ്ടും ഏർപ്പെടുത്തുമെന്നു സോൾ മേയർ പാർക് വോൻ സൂൻ അറിയിച്ചു.

ബസും ട്രെയിനുമടക്കം പൊതുഗതാഗത സംവിധാനം ആളുകൾ കരുതലില്ലാതെ ഉപയോഗിച്ചുതുടങ്ങിയത് ആശങ്ക ഉയർത്തുന്നു. രോഗവ്യാപന തോത് 1:8 എന്ന നിലയിലാണെന്നും ഒരുമാസത്തിനകം ദിവസം 800 രോഗികൾ വീതമായേക്കുമെന്നും  മേയർ മുന്നറിയിപ്പു നൽകി. 

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന സോളിലാണ് പുതിയ രോഗികളേറെയും.ഫെബ്രുവരി അവസാനം രാജ്യത്ത് പ്രതിദിനം 900 രോഗികൾ വരെയായെങ്കിലും വ്യാപകമായ പരിശോധനയിലൂടെയും രോഗസ്രോതസ്സ് കണ്ടെത്തുന്നതിലൂടെയും പ്രതിദിനം രോഗികൾ 10 ൽ താഴെയായി കുറയ്ക്കാൻ ഏപ്രിൽ അവസാനത്തോടെ ദക്ഷിണ കൊറിയയ്ക്കു കഴിഞ്ഞിരുന്നു. ലോക് ഡൗൺ ഇളവുകൾക്കു പിന്നാലെ മേയ് ആദ്യം സോളിലെ നിശാക്ലബുകൾ അടക്കം തുറന്നതോടെയാണു രണ്ടാം വ്യാപനം ആരംഭിച്ചത്. 

മേയ് അവസാനമായതോടെ പ്രതിദിനം 40–50 രോഗികളായി. സോളിലെ ഒരു ഹോളിഡേ ക്ലബിൽ നിന്ന് സമൂഹവ്യാപനം സംഭവിച്ചുവെന്നാണു കണ്ടെത്തൽ.

അതേസമയം, വൈറസ് വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ മതചടങ്ങുകൾ രോഗം പടരാൻ പുതിയ സാഹചര്യങ്ങൾ ഒരുക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ക്ലബുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ ഒത്തുചേരലുകളും വ്യാപനത്തിന് കളമൊരുക്കുന്നുണ്ട്.

English Summary: Covid second spread in South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com