ADVERTISEMENT

റിയാദ്, ദുബായ്, ദോഹ∙ സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു. 3139 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 4710 പേർ കൂടി രോഗമുക്തരായതോടെ സുഖപ്പെട്ടവർ 109885. രോഗബാധിതർ 1,64,144. മരണം  1346. 

380 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗബാധിതർ 45683. രണ്ടു പേർ കൂടി മരിച്ചു. അതിനിടെ, 24 മണിക്കൂറിൽ 657 പേർ രോഗമുക്തി നേടി. സുഖപ്പെട്ടവർ 33703. മരണം 305. 

കുവൈത്തിൽ 742 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 41033. നാലു പേർ കൂടി മരിച്ചതോടെ ആകെ മരണം 334. ഇതുവരെ 32304 പേർ സുഖപ്പെട്ടു. നിലവിൽ ചികിത്സയിലുള്ള 8395 പേരിൽ 165 പേരുടെ നില ഗുരുതരം. 

ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. പരിശോധനയ്ക്ക് വിധേയരാകുന്ന 100 പേരിൽ  26 പേർക്കു വീതമാണ് രോഗം കണ്ടെത്തുന്നത്. 

രണ്ടാഴ്ച മുൻപ് 31 പേർ വീതമായിരുന്നു രോഗികൾ. ആകെ രോഗികൾ 89,579. സുഖപ്പെട്ടവർ 71,501. മരണം 99. 

1,318 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ  32,394. മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 140. ചികിത്സയിലുള്ള 97 പേരുടെ നില ഗുരുതരം. 

English Summary: Covid Gulf update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com