ADVERTISEMENT

മക്ക ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽ താമസിക്കുന്ന, കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവരെ മാത്രമാകും പരിഗണിക്കുക. അകലം പാലിക്കേണ്ടതിനാലാണ് 10,000 പേരായി എണ്ണം പരിമിതപ്പെടുത്തിയതെന്നു സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും ഹജ്–ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻതനും അറിയിച്ചു.

അപേക്ഷകർക്കും വൊളന്റിയർമാർക്കും കോവിഡ് പരിശോധന നിർബന്ധം. തീർഥാടകർക്കായി പ്രത്യേക ആശുപത്രിയും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ഹജ്ജിനു ശേഷം 14 ദിവസം ക്വാറന്റീനിൽ കഴിയണം. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം.

English Summary: Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com