sections
MORE

സുഖപ്പെടുന്നവർ ഗൾഫി‍ൽ വർധിക്കുന്നു

Saudi-corona-cases
SHARE

ദുബായ്, റിയാദ്, ദോഹ ∙ സൗദിയിൽ 24 മണിക്കൂറിനിടെ 41 പേർ കോവിഡ് മൂലം മരിച്ചു. മൊത്തം രോഗബാധിതർ – 170639. സുഖപ്പെട്ടവർ – 117882. മരണം–1420. അതേസമയം, 5085 പേർ രോഗമുക്തരായി. ഒരു ദിവസം ഇത്രയധികം പേർ സുഖം പ്രാപിക്കുന്നത് ഇതാദ്യം. 

ഇന്നലെ ഒരാൾ കൂടി മരിച്ച യുഎഇയിൽ ആകെ മരണം 308. 430 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ– 46563. ചികിത്സയിലുള്ളവർ–11090, സുഖപ്പെട്ടവർ– 35,165. ഇന്നലെ മാത്രം 760 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ മലയാളികളുള്ള യുഎഇയിലും സൗദിയിലും രോഗ നില മെച്ചപ്പെടുന്നതിന്റെ പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. 

ഇന്നലെ രണ്ടു പേർ കൂടി മരിച്ചതോടെ ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 11 ആയി. ആകെ മരണം 144. ഇന്നലെ 1,366 പേർക്കു രോഗം സ്ഥിരീകരിച്ചു.  548 പേർ കൂടി സുഖം പ്രാപിച്ചു.  രോഗികളുടെ എണ്ണം 34,902. രോഗമുക്തരായവർ 18,520. ഖത്തറിൽ 2 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണം– 104 . രോഗബാധിതർ-91,838. സുഖം പ്രാപിച്ചവർ-74,544. ചികിത്സയിലുള്ളവർ-17,188. കൂടുതൽ ഇളവ് നൽകി കൊണ്ടുള്ള 2-ാം പ്രതിരോധ ഘട്ടം ജൂലൈ 1 ന് ആരംഭിക്കുമെങ്കിലും കർശന മുൻകരുതൽ തുടരുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇന്നലെ മാത്രം 909 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 2 പേർ കൂടി മരിച്ചു. നിലവിൽ ചികിത്സയിലുള്ള 9082 പേരിൽ 152 പേരുടെ നില ഗുരുതരമാണ്.

English summary: Covid recovery rate in Gulf

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA