കാൻസർ ബാധിച്ച കുട്ടികൾക്ക് മാർപാപ്പയുടെ സൈക്കിൾ ലേലം

pope
SHARE

വത്തിക്കാൻ ∙ സമ്മാനമായി കിട്ടിയ ഇലക്ട്രിക് സൈക്കിൾ ഫ്രാൻസിസ് മാർപാപ്പ കാൻസർ ബാധിതരായ കുട്ടികൾക്കായി ലേലത്തിനു നൽകി. ഫ്രാൻസിലെ ലൂർദ് ഉൾ‌പ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഈ കുട്ടികൾക്ക് സന്ദർശനം നടത്താൻ ലേലത്തുക ഉപയോഗപ്പെടുത്തും. യുണിറ്റാൽസി എന്ന സംഘടനയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റോമിലെ ജെയ്മെലി സർവകലാശാല ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കാൻസർ ബാധിതരായ കുട്ടികൾക്കാണ് ഇത് ഉപകാരപ്പെടുക.

English summary: Pope Francis donates electric bicycle for charity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA