ADVERTISEMENT

ലണ്ടൻ ∙ കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 14 ദിവസത്തിനു മുൻപാണെങ്കിൽ ആന്റിബോഡി ടെസ്റ്റ് ഫലപ്രദമാകണമെന്നില്ലെന്നു ശാസ്ത്രജ്ഞർ. ബർമിങ്ങാം സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്ന സമയവും ഫലത്തിന്റെ കൃത്യതയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. 

രോഗലക്ഷണങ്ങൾ തുടങ്ങി 14 ദിവസങ്ങൾക്കുള്ളിലാണു ടെസ്റ്റ് നടത്തുന്നതെങ്കിൽ ഫലം കൃത്യമായിരിക്കണമെന്നില്ല. 

രണ്ടാഴ്ചയ്ക്കു ശേഷം നടത്തുന്ന പരിശോധനകളിലും പത്തിൽ ഒന്നെന്ന കണക്കിൽ ഫലം തെറ്റാറുണ്ട്. 

എന്നാൽ, രണ്ടാഴ്ചയിലേറെ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയും സ്രവ പരിശോധന നടത്താതിരിക്കുകയും ചെയ്തവരിൽ രോഗബാധ കണ്ടെത്താൻ ഈ ടെസ്റ്റ് സഹായകരമാണെന്നും പഠനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com