കോവി‍ഡിനെ ചെറുക്കാൻ കുട്ടികൾ കരുത്തർ; കൊതുകുകൾ വഴി രോഗം പടരില്ലെന്ന് പഠനം

children-rep
SHARE

ലണ്ടൻ ∙ കുട്ടികളിലും കൗമാരക്കാരിലും കോവിഡ് കാര്യമായ പ്രശ്നമുണ്ടാക്കില്ലെന്നു പഠനം. 3 ദിവസം മുതൽ 18 വയസ്സു വരെയുള്ള 582 കുട്ടികളിൽ നടത്തിയ പഠനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നവരിൽ പത്തിൽ ഒരാൾക്കേ തീവ്രപരിചരണത്തിന്റെ ആവശ്യമുണ്ടായുള്ളൂ എന്ന് ദ് ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഷിക്കാഗോയിൽ നടന്ന മറ്റൊരു പഠനം കൊറോണ വൈറസ് ബാധിച്ചവരെ ദീർഘകാലം മറ്റു രോഗങ്ങൾ അലട്ടിയേക്കാമെന്നു കണ്ടെത്തി. ഐസിയുവിൽ കഴിഞ്ഞ ഓരോ ദിവസത്തിനും 7 ദിവസം എന്ന കണക്കിൽ രോഗമുക്തരായവർ വിശ്രമിക്കണം.

ഇറ്റലിയിലെ ദേശീയ ആരോഗ്യ സ്ഥാപനമായ ഐ‌എസ്‌എസ് നടത്തിയ മറ്റൊരു പഠനത്തിൽ കൊതുകുകൾ വഴി കൊറോണ വൈറസ് പകരില്ലെന്നു കണ്ടെത്തി. കൊതുകുകൾ സിക്ക വൈറസ് വാഹകരാണെന്നു കണ്ടെത്തിയിരുന്നു. 

English Summary: Children stronger to prevent covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA