ADVERTISEMENT

വാഷിങ്ടൻ ∙ ചൈനയിൽനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ സൈനിക പുനർവിന്യാസം നടത്താൻ അമേരിക്കയുടെ തീരുമാനം. ഇന്ത്യ, മലേഷ്യ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ചൈനയുടെ ഭീഷണി നേരിടുന്നതിനാൽ അതിനെ നേരിടാൻ ഉചിതമായ രീതിയിൽ സൈന്യത്തെ പുനർവിന്യസിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇതിനായി യൂറോപ്പിലുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശാനുസരണമാണിത്. 

ചൈനയ്ക്കെതിരെ ശക്തമായ വിമർശനമാണ് പോംപെയോ  നടത്തിയത്. സ്വാതന്ത്ര്യത്തിനു പകരം ഏകാധിപത്യത്തെയോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യുദ്ധക്കൊതിയെയോ അംഗീകരിക്കുന്ന പ്രശ്നമില്ല. ചൈന പ്രകോപനപരമായ നീക്കമാണു നടത്തുന്നതെന്ന് ഇന്ത്യൻ അതിർത്തിയിലുണ്ടായ സംഘർഷം എടുത്തുപറഞ്ഞു പോംപെയോ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com