ADVERTISEMENT

ഡബ്ലിൻ ∙ പ്രതിപക്ഷ നേതാവ് മൈക്കൽ മാർട്ടിനെ (59) പുതിയ പ്രധാനമന്ത്രിയായി അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ ലിയോ വരാഡ്കർ ഉപപ്രധാനമന്ത്രിയാകും. ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയർലൻഡിലെ 2 പ്രമുഖ കക്ഷികൾ ചേർന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി സർക്കാരിനെയാണു ഫിനോഫാൾ പാർട്ടി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ മാർട്ടിൻ നയിക്കുക.

രണ്ടര വർഷത്തിനുശേഷം വരാഡ്കർക്കു പ്രധാനമന്ത്രിപദം  കൈമാറും. 5 വർഷമാണു ഭരണകാലാവധി. ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഫിനോഫാൾ, ഫിനഗേൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണു ഭരണമുന്നണി. 160 അംഗ പാർലമെന്റിൽ 37 സീറ്റുകൾ നേടി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ഇടതു ദേശീയവാദികളായ ഷിൻ ഫെയ്‌ൻ പ്രതിപക്ഷത്തിരിക്കും.

English summary: Micheal Martin elected as Ireland's new PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com