യുഎസിൽ പലയിടത്തും വെടിവയ്പ്: 6 മരണം

gun-shot-representative-image
പ്രതീകാത്മക ചിത്രം
SHARE

വാഷിങ്ടൻ ∙ശനിയാഴ്ച യുഎസിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പുകളിൽ പിഞ്ചുകുഞ്ഞ് അടക്കം 6 പേർ കൊല്ലപ്പെട്ടു.ഷിക്കാഗോയിലെ അക്രമസംഭവങ്ങളിൽ 3 കുട്ടികളാണു വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാവിലെ അക്രമി വാഹനത്തിനുനേരെ നിറയൊഴിച്ചപ്പോഴാണ് ഒരു വയസ്സുള്ള ആൺകുഞ്ഞ് മരിച്ചത്. അമ്മയ്ക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ വാക്കുതർക്കത്തിനിടെ വെടിയേറ്റ് പതിനേഴുകാരൻ മരിച്ചു. അപാർട്മെന്റിന്റെ ജനാലയിലൂടെ ലക്ഷ്യം തെറ്റിവന്ന വെടിയുണ്ട തലയ്ക്കേറ്റാണു 10 വയസ്സുള്ള പെൺകുട്ടി മരിച്ചത്.

ഉത്തര കലിഫോർണിയയിൽ റെഡ് ബ്ലഫ് നഗരത്തിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം 2 പേരാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് വാൾമാർട്ട് വ്യാപാര കേന്ദ്രത്തിലേക്കു വാഹനമോടിച്ചു കയറ്റിയ അക്രമി നാലുപാടും വെടിയുതിർക്കുകയായിരുന്നു. ജീവനക്കാരൻ കൊല്ലപ്പെട്ടു. 4 പേർക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. 

കെന്റക്കിയിലെ ലൂയിവിൽ നഗരത്തിലെ ജെഫേഴ്സൺ സ്ക്വയർ പാർക്കിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിലും ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. കോവിഡ് ലോക് ഡൗൺ മൂലമുള്ള മാനസികസമ്മർദങ്ങൾ അക്രമം വർധിക്കാൻ കാരണമാകുന്നുണ്ടെന്നാണു വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA