ADVERTISEMENT

കുവൈത്ത് സിറ്റി∙ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നും സ്വദേശി–വിദേശി അനുപാതത്തിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ 3 മാസത്തിനകം നടപടി ശക്തമാക്കുമെന്നും കുവൈത്ത്. 1.68 ലക്ഷം താമസകുടിയേറ്റ നിയമ ലംഘകർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷം പേരെ ഒഴിവാക്കാനാണ് ആലോചനയെന്ന്

പാർലമെന്ററി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ് എംപി പറഞ്ഞു. വിദേശികൾക്ക് എതിരല്ല. എന്നാൽ, ഇത്രയും പേരെ ഉൾക്കൊള്ളാനാകില്ല. സ്വദേശിവൽകരണം ശക്തമാക്കും. സർക്കാർ പദ്ധതികളിൽ കാലാവധി കഴിഞ്ഞ കരാർ തൊഴിലാളികളെയും തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമിതിയുടെ മറ്റു നിർദേശങ്ങൾ: വിദേശികളിൽ ബിരുദ ധാരികളെ മാത്രം പരിഗണിക്കുക, അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കുക, സർക്കാർ ജോലിയിലും കരാർ ജോലിയിലും സ്വദേശികളെ മാത്രം പരിഗണിക്കുക, മൊത്തം വിദേശികളുടെ 30% ൽ കൂടുതൽ ഒരു രാജ്യക്കാർ ആകരുത്. കുവൈത്തിലെ പ്രവാസികളിൽ ഇന്ത്യക്കാരാണു കൂടുതൽ; 10 ലക്ഷത്തോളം. 

ഒമാനിൽ ഫിഷറീസ്, ഖനന മേഖലകളിലും സ്വദേശിവൽക്കരണം

മസ്‌കത്ത്∙ ഫിഷറീസ്, ഖനന മേഖലകളിൽ 2024 ആകുമ്പോഴേക്കും 35% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാൻ ഒമാൻ. ഫിഷറീസ് മേഖലയിൽ നിലവിൽ 15%, ഖനന രംഗത്ത് 24%  സ്വദേശികളേ ഇപ്പോഴുള്ളൂ.

മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികൾ ജോലിചെയ്യുന്ന ഹോം െഡലിവറി മേഖല പൂർണമായും സ്വദേശിവൽകരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയിൽ നഴ്സുമാരുൾപ്പെടെയുള്ള വിദേശികൾക്ക് ഈയിടെ പിരിച്ചുവിടൽ നോട്ടിസ് നൽകിയിരുന്നു.

English summary: Kuwait nationalisation 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com