കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ ആക്രമണം; 9 മരണം

terrorist
SHARE

കറാച്ചി ∙ പാക്കിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തിൽ 5 പേർ മരിച്ചു. 4 അക്രമികളെ പൊലീസ് വധിച്ചു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ കറാച്ചി നഗരത്തിലെ സ്റ്റോക് എക്സ്ചേഞ്ചിലേക്ക് ഗ്രനേഡുകളും തോക്കുകളുമായി ഇരച്ചുകയറിയ സംഘത്തിന്റെ ലക്ഷ്യം ആളുകളെ ബന്ദികളാക്കുകയായിരുന്നുവെന്നു കരുതുന്നു.

ബലൂചിസ്ഥാനിൽ നിന്നുള്ള ബലൂച് ലിബറേഷൻ ആർമി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ട്വിറ്ററിൽ അവകാശപ്പെട്ടു. 4 സെക്യൂരിറ്റി ജീവനക്കാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്.  

English Summary: Attack on Karachi stock exchange

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA