ADVERTISEMENT

റിയാദ്, ദുബായ് ∙ സൗദിയിൽ കോവിഡ് ബാധിച്ച് മലയാളികൾ ഉൾപ്പെടെ 48 പേർ കൂടി മരിച്ചു. 3943 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2363 പേർ രോഗമുക്തി നേടി. രോഗബാധിതർ 1,86,436. സുഖപ്പെട്ടവർ 1,27,118. മരണം 1599. 

2 പേർ കൂടി മരിച്ചതോടെ കുവൈത്തിൽ മരിച്ചവർ 350. പുതുതായി 582 പേർക്ക് രോഗം  സ്ഥിരീകരിച്ചു. 819 പേർ കൂടി രോഗമുക്തി നേടി. രോഗബാധിതർ 45524. സുഖപ്പെട്ടവർ 36313. മരണം 350. 

പ്രവാസികൾക്കിടയിൽ കോവിഡ് വ്യാപിച്ചതോടെ ഇളവുകൾക്കൊപ്പം ഖത്തറിൽ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ.  നാളെ മുതൽ പൊതു, സ്വകാര്യ ഇടങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല.  ബീച്ചുകളും പാർക്കുകളും നാളെ തുറക്കും. പൊതു, സ്വകാര്യ മേഖലയിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധം. 3 പേർ കൂടി മരിച്ചതോടെ ഖത്തറിൽ മരിച്ചവർ 113. രോഗബാധിതർ 95,106. സുഖം പ്രാപിച്ചവർ 80,170.

ഒമാനിൽ  6 പേർ കൂടി മരിച്ചതോടെ ആകെ മരണം 169. പുതുതായി 910 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 39,060. ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 83. രോഗബാധിതർ 25705. രോഗമുക്തർ 20517.

English Summary: covid-gulf-update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com