ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ കംപ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയിൽ വർഷങ്ങളായി ഉപയോഗത്തിലുള്ള വംശീയ സൂചനകളുള്ള വാക്കുകൾ അൽഗോരിതങ്ങളിൽ നിന്നു നീക്കം ചെയ്ത് സമൂഹമാധ്യമമായ ട്വിറ്ററും.

ഉടമ, അടിമ, കരിമ്പട്ടിക തുടങ്ങിയ അർഥങ്ങൾ വരുന്ന മാസ്റ്റർ, സ്ലേവ്, ബ്ലാക്‌ലിസ്റ്റ്, വൈറ്റ്ലിസ്റ്റ്, ലിംഗഭേദം സൂചിപ്പിക്കുന്ന ഹി, ഹിസ് തുടങ്ങിയ വാക്കുകളാണ് അൽഗോരിതങ്ങളിൽ നിന്നു നീക്കുന്നതായി ട്വിറ്റർ എൻജിനീയർമാർ അറിയിച്ചത്.

യുഎസിൽ ശക്തമായ വംശീയവിരുദ്ധസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു മാറ്റം. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ ക്രോം തുടങ്ങിയ കമ്പനികളും ഇത്തരം പദങ്ങൾ അൽഗോരിതങ്ങളിൽ നിന്നൊഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

പ്രോഗ്രാമിങ് ഭാഷയിൽ മാസ്റ്റർ എന്നാൽ ഒരു കോഡിന്റെ പ്രാഥമികപതിപ്പും സ്ലേവ് അവയുടെ അനുകരണങ്ങളുമാണ്. ഓട്ടമാറ്റിക്കായി നിരസിക്കേണ്ട ഇനങ്ങളുടെ പട്ടികയാണ് ബ്ലാക്‌ലിസ്റ്റ്. ബ്ലാക്‌ലിസ്റ്റ് ഡിനൈലിസ്റ്റും വൈറ്റ്ലിസ്റ്റ് അലൗലിസ്റ്റുമാകും. മാസ്റ്ററും സ്ലേവും യഥാക്രമം ലീഡറും ഫൊളോവറും ആകും. പ്രോഗ്രാമിങ് ഭാഷയിലെ ഈ മാറ്റം ഉപയോക്താക്കളെ ബാധിക്കുന്നതല്ല.

English summary: Twitter remove slave and master

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com