ADVERTISEMENT

ന്യൂയോർക്ക് ∙ അടുത്ത സെമസ്റ്ററിൽ ക്ലാസുകൾ പൂർണമായി ഓൺലൈനിലാണെങ്കിൽ വിദേശ വിദ്യാർഥികൾ രാജ്യം വിടണമെന്ന് യുഎസ്. അഥവാ ഇത്തരക്കാരെ നാടുകടത്തുമെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. സെപ്റ്റംബർ– ഡിസംബർ സെമസ്റ്ററിന് ഓൺലൈൻ പഠനസംവിധാനം ഏർപ്പെടുത്തിയ സർവകലാശാലകളിലെ വിദ്യാർഥികൾ തങ്ങേണ്ടതില്ലെന്നാണു നി‍ർദേശം. പുതുതായി ചേർന്നവർക്ക് ക്ലാസുകൾ ഓൺലൈനിലാണെങ്കിൽ വീസ അനുവദിക്കില്ല. ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിനു വിദ്യാർഥികൾക്ക് ഉത്തരവു തിരിച്ചടിയാകും. 

കോവിഡ് കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായി തുറക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ,  ഇമിഗ്രേഷൻ വകുപ്പിന്റെ തീരുമാനം ആശയക്കുഴപ്പം വർധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് അമേരിക്കൻ കൗൺസിൽ ഓൺ എജ്യുക്കേഷൻ കുറ്റപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷന്റെ കണക്കനുസരിച്ച് യുഎസിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർഥികളിൽ 10 ലക്ഷത്തോളം പേർ വിദേശരാജ്യക്കാരാണ്.

English Summary: Foreign students if doing online education must leave USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com