കോവിഡ്: സൗദിയിൽ 41 മരണം കൂടി
Mail This Article
×
റിയാദ്, ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 1,61,096. രോഗബാധിതർ 2,23,327.
1,518 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ 51,725. മൂന്നു പേർ കൂടി മരിച്ചു. ആകെ മരണം 236. സുഖപ്പെട്ടവർ 33,021. യുഎഇയിൽ പുതിയ രോഗികൾ 532. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 328. രോഗബാധിതർ 53,577. സുഖപ്പെട്ടവർ 43570.
3 പേർ കൂടി മരിച്ചതോടെ കുവൈത്തിൽ ആകെ മരണം 382. പുതുതായി 833 പേർക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 42686. രോഗബാധിതർ 52840
4 പേർ കൂടി മരിച്ചതോടെ ഖത്തറിൽ ആകെ മരണം 142. പുതുതായി 557 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,02,110. സുഖപ്പെട്ടവർ 97,272.
English Summary: Covid Gulf update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.