ADVERTISEMENT

ഇസ്തംബൂൾ ∙ തുർക്കിയിലെ ആറാം നൂറ്റാണ്ടിൽ നിർമിതമായ പ്രശസ്തമായ ഹഗിയ സോഫിയ ഇനി മുസ്‌ലിം ആരാധനാലയം. തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ നിർമിതി ഒരു മ്യൂസിയം ആയി സംരക്ഷിക്കണമെന്ന 1934 സർക്കാർ തീരുമാനം അസാധുവാണെന്ന് ഹൈക്കോടതി തീരുമാനം വന്നതിനു തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടായത്. വിധി അറിയാൻ ഒട്ടേറെ പേർ കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്നു.

പൈതൃക പദവിയിലുള്ള കെട്ടിടം മുസ്‌ലിം ആരാധനാലയം ആക്കി മാറ്റണമെന്ന എർദോഗൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ രാജ്യാന്തര സമൂഹവും അമേരിക്കയും ക്രിസ്ത്യൻ ഓർത്തഡോക്സ് നേതാക്കളും വിമർശിച്ചിരുന്നു. ജസ്‌റ്റീനിയൻ ചക്രവർത്തി നിർമിച്ച (എഡി 532-537) പള്ളിയുടെ താഴികക്കുടവും മറ്റും ശിൽപവിദ്യയുടെ മികവുറ്റ മാതൃകയാണ്.

English summary: Hagia Sophia: Turkey turns Istanbul museum into mosque

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com