ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയുടെ സേനാ മേധാവി ആയിരുന്ന ജനറൽ പെയ്ക് സൺയപ് (99) അന്തരിച്ചു. ഉത്തര കൊറിയയിൽ ജനിച്ച് ജപ്പാന്റെ മിലിറ്ററി അക്കാദമിയിൽ പരിശീലനം നേടിയ ജനറൽ പെയ്ക് 1950–53 കൊറിയൻ യുദ്ധത്തിലെ വിജയ നായകനാണ്.

1948 ൽ വർക്കേഴ്സ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സൈനിക കലാപത്തെ തുടർന്ന് സേനയിലെ കമ്യുണിസ്റ്റുകളെ ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തിന്റെ തലവനായിരുന്നു. കലാപത്തിനു നേതൃത്വം നൽകിയതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാർക് ചുങ്ഹീയെ രക്ഷപ്പെടുത്തിയത് പെയ്ക്കാണ്. 1961 ൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പാർക് 20 വർഷത്തോളം ഏകാധിപതിയായി രാജ്യം ഭരിച്ചു.

സൈനിക മേധാവി ആയി 1960 ൽ വിരമിച്ച പെയ്ക് തയ്‍വാൻ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിൽ അംബാസഡറായും 1969–71 ൽ ഗതാഗത മന്ത്രിയായും സേവനം അനുഷ്ഠിച്ചു.

English summary: South Korean former army leader passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com