ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ചൈന മറച്ചുവച്ചെന്ന് യുഎസിൽ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് യുഎസ് ചാനലായ ഫോക്സ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. യാനിന്റെ ആരോപണം തള്ളിയ ചൈന ഇവർ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജീവനക്കാരിയല്ലെന്നും അറിയിച്ചു. 

ഇതേസമയം, വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താൻ വിദഗ്ധസംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ലോകത്തെ അറിയിക്കുന്നതിനു വളരെ മുൻപുതന്നെ ചൈനയിൽ രോഗം പടരുന്നുണ്ടായിരുന്നു എന്നും ഭരണാധികാരികൾ ഇക്കാര്യം മൂടിവയ്ക്കുകയായിരുന്നു എന്നുമാണ് ലി മെങ് യാനിന്റെ ആരോപണം.

രോഗത്തിന്റെ തുടക്കത്തിൽ ഗവേഷണം നടത്തിയവരിൽ ഒരാളായ തന്റെ കണ്ടെത്തലുകൾ മേലധികാരികൾ അവഗണിക്കുകയും നിരുത്സാഹപ്പെടുത്തുകയും എന്നും ചെയ്തു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വുഹാനിലാണ് പ്രഭവകേന്ദ്രമെന്നു കണ്ടെത്തി. എന്നാൽ താൻ വിവരങ്ങൾ ശേഖരിക്കുന്നതറിഞ്ഞ് ഹോങ്കോങ്ങിലെ വീട്ടിൽ അതിക്രമിച്ചുകയറിയ ഉദ്യോഗസ്ഥർ മാതാപിതാക്കളെ ചോദ്യം ചെയ്തു. 

ഹോങ്കോങ് സർവകലാശാലയാകട്ടെ, വെബ്സൈറ്റിലെ തന്റെ പേജുകൾ നശിപ്പിക്കുകയും ഓൺലൈൻ പോർട്ടലുകളിലേക്കും ഇമെയിലിലേക്കുമുള്ള പ്രവേശനം വിലക്കുകയും ചെയ്തു. നാട്ടിൽ നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാ‍ൽ ഏപ്രിൽ 28ന് യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നു എന്നു യാൻ പറഞ്ഞു.

English summary: Virologist from Hong Kong accuses China of coronavirus cover-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com