ADVERTISEMENT

റിയാദ്, ദുബായ്, ദോഹ∙ പ്രതിദിന കോവിഡ് രോഗികൾ 500 ൽ താഴെയെത്തിയതിന്റെ ആശ്വാസത്തിൽ ഖത്തർ. രോഗബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയാണ് വ്യാപനം നിയന്ത്രിച്ചത്. 498 പേർക്കു മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ മാസം മുതലാണ് രോഗികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങിയത്. 13 മലയാളികൾ ഉൾപ്പെടെ 146 പേരാണ് ഇതുവരെ മരിച്ചത്. 1,031,128 രോഗികളിൽ  98,934 പേർ സുഖം പ്രാപിച്ചു. 

30 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2181. പുതുതായി 2994 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികൾ 2,29,480. സുഖപ്പെട്ടവർ 1,65,396

403 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച യുഎഇയിൽ ആകെ രോഗികൾ 54,453. ഒരാൾ കൂടി മരിച്ചതോടെ മരണം 331. സുഖപ്പെട്ടവർ 44648

1,083 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമാനിൽ ആകെ രോഗികൾ 54,697. 4 പേർ കൂടി മരിച്ചതോടെ ആകെ മരണം 248. സുഖപ്പെട്ടവർ 35,255. 

478 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ കുവൈത്തിൽ രോഗികൾ  5,4058. മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 386. സുഖപ്പെട്ടവർ 43961

ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു. ആകെ മരണം 104. രോഗികൾ 32,039. സുഖപ്പെട്ടവർ 27, 213.

English summary: Covid updates Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com