ADVERTISEMENT

വാഷിങ്ടൻ∙ കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകൾ റിപ്പോർട്ട് ചെയ്തെന്നു വെളിപ്പെടുത്തിയ ലോകാരോഗ്യ സംഘടന രോഗം പടരുന്നതിലുള്ള ആശങ്ക പങ്കുവച്ചു.  ഇതിനു മുൻപ് ഒറ്റദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂലൈ 10 നായിരുന്നു– 2,28,102 രോഗികൾ.

ലോകത്തെ മൊത്തം മരണസംഖ്യ ഏതാനും ദിവസങ്ങളായി 5,000 ൽ തുടരുകയാണെങ്കിലും യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രോഗം പടരുകയാണ്.

ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ എണ്ണം 1.3 കോടിയായി. 75.3 ലക്ഷം പേർ രോഗവിമുക്തരായപ്പോൾ 5.7 ലക്ഷത്തോളം പേർ മരിച്ചു. രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും യുഎസ്, ബ്രസീൽ എന്നിവ ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. രോഗികളുടെ എണ്ണം: യുഎസ്– 33.8 ലക്ഷം, ബ്രസീൽ– 18.4 ലക്ഷം. മരണസംഖ്യ: യുഎസ്–1.37 ലക്ഷം, ബ്രസീൽ 71,500.

സൗദിയിൽ രോഗികൾ കുറയുന്നു

റിയാദ് / ദുബായ് ∙ യുഎഇക്കു പിന്നാലെ സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ രോഗം 2,779 പേർക്ക്. ആകെ 2,32,259 രോഗികളിൽ 1,67,138 പേരും സുഖംപ്രാപിച്ചു. ഇന്നലെ 42 മരണം. ആകെ മരണ സംഖ്യ 2,223. കോവിഡ് തീർത്ത നാലര മാസത്തെ യാത്രാ ഇടവേളയ്ക്കുശേഷം ഇന്ത്യക്കാർ യുഎഇയിൽ തിരിച്ചെത്തി തുടങ്ങി. 

സാധുതയുള്ള യുഎഇ വീസക്കാർക്ക് ഇന്നലെ മുതൽ 2 ആഴ്ചത്തേക്കാണു തിരിച്ചെത്താൻ പ്രത്യേക അനുമതി. ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ പേർ. സാധാരണ ജീവിതത്തിലേക്കു പൂർണമായി മടങ്ങിയെത്തിയ ദുബായ്, ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിലേക്ക് നിക്ഷേപകരെ ക്ഷണിച്ചു. 6 മാസത്തെ ഗ്ലോബൽ വില്ലേജ് സീസൺ ഒക്ടോബറിൽ തുടങ്ങും.

യുഎഇ: രോഗികൾ: 54,453 ,

സുഖപ്പെട്ടവർ: 44,648, മരണം: 331

കുവൈത്ത്: രോഗികൾ: 54,894, സുഖപ്പെട്ടവർ: 44,610, മരണം: 390

ഖത്തർ: രോഗികൾ: 1,035,98, സുഖപ്പെട്ടവർ: 99,743, മരണം: 147

ഒമാൻ: രോഗികൾ: 56,015, 

സുഖപ്പെട്ടവർ: 36,098, മരണം: 257

ബഹ്റൈൻ: രോഗികൾ: 32,470, സുഖപ്പെട്ടവർ: 27,828, മരണം: 107

English summary: Covid tally 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com