ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡിനെ പേടിച്ച് മാസ്ക് ധരിക്കില്ലെന്ന ശാഠ്യം കളഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി സെന്ററിൽ പരുക്കേറ്റ സൈനികരെ സന്ദർശിക്കാനെത്തിയ ട്രംപ് ഇതാദ്യമായി മാസ്ക് ധരിച്ചു. ‘ആശുപത്രിയിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത്

നന്നായിരിക്കു’മെന്ന് അവിടേക്കു പോകാൻ ഹെലികോപ്റ്ററിൽ കയറും മുൻപ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറയുകയും ചെയ്തു. ഹെലികോപ്റ്ററിൽ മാസ്ക്കില്ലാതിരുന്ന അദ്ദേഹം വാൾട്ടർ റീഡ് സെന്ററിൽ എത്തിയത് മാസ്ക് ധരിച്ചാണ്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മാസ്ക് ധരിക്കുന്നതിനെ ട്രംപ് എതിർത്തിരുന്നു. റാലികളിലും മറ്റ് പൊതുചടങ്ങുകളിലുമെല്ലാം മാസ്ക്കില്ലാതെയാണ് പങ്കെടുത്തിരുന്നതും.

English summary: Trump wears mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com